Breaking News

അമ്മയോട് പിണങ്ങി ഒളിച്ചിരുന്നു, തിരഞ്ഞ് പോലീസ്; വിശന്നപ്പോൾ തിരിച്ചെത്തി വിദ്യാര്‍ത്ഥി

ഹരിപ്പാട്: അമ്മയുമായി വഴക്കിട്ട് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കവയ്യാതെ മടങ്ങിയെത്തി. അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന പതിനാലുകാരൻ, മണിക്കൂറുകളോളം നാട്ടുകാരെയും കുടുംബത്തെയും പരിഭ്രാന്തരാക്കി.

രാവിലെ ആറുമണിയോടെ പുറത്തുപോയ വിദ്യാർത്ഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരിഭ്രാന്തരായത്.വീട്ടുകാർ ഉടനെ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന വിദ്യാർത്ഥി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി. ഹരിപ്പാട് പോലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥിയെ കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …