Breaking News

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; അധ്യാപികയുടെ മൊഴിയെടുക്കും

കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അധ്യാപികയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ച ശേഷം അധ്യാപികയ്ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.

വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ അധ്യാപികയ്ക്കെതിരേയുള്ള പരാമർശങ്ങളുണ്ടായിരുന്നു. കൈയിൽ മഷി പുരട്ടി ബെഞ്ചിലും ചുമരിലും പതിപ്പിച്ചെന്ന് ആരോപിച്ച് റിയ ഉൾപ്പെടെ 4 കുട്ടികളെ അധ്യാപിക ശകാരിച്ചെന്നും, ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് ആരോപണം. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …