Breaking News

പ്രിയപ്പെട്ട സൈക്കിൾ കള്ളൻ നുറുക്കിക്കളഞ്ഞു; ഹമീസിന് പുതിയ സൈക്കിൾ വാങ്ങി നൽകി കൗൺസിലർ

ഏലൂർ: ജീവനെപ്പോലെ കാത്ത് സൂക്ഷിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ ഹമീസ് വളരെയധികം വിഷമിച്ചു. കള്ളനെ പിടിച്ചപ്പോഴും പ്രിയപ്പെട്ട സൈക്കിൾ കഷ്ണങ്ങളായി കിടക്കുന്നത് കാണേണ്ടി വന്നതിനാൽ ഒട്ടും സന്തോഷം തോന്നിയതുമില്ല. ഒടുവിൽ കൗൺസിലർ തന്നെ നേരിട്ടെത്തി ഹമീസിന്റെ മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരുകയായിരുന്നു.

കൗൺസിലർ പുതിയൊരു സൈക്കിൾ വാങ്ങി നൽകിയത് അവനെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. ഞായറാഴ്ച, പുത്തലത്ത് മദ്രസയുടെ മുന്നിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. ഹമീസും, പിതാവ് ഷെരീഫും, പൊലീസും ഒന്നിച്ചു നടത്തിയ തിരച്ചിലിൽ കണ്ടെത്താനായത് ഗ്ലാസ്‌ ഫാക്ടറിക്ക് സമീപമുള്ള വീടിന് മുന്നിൽ നുറുങ്ങി കിടക്കുന്ന സൈക്കിൾ കഷ്ണങ്ങൾ മാത്രമായിരുന്നു. തെളിവിനായി ഉദ്യോഗസ്ഥർ അവ ശേഖരിക്കുകയും ചെയ്തു.

ഹമീസിന്റെ സങ്കടം മനസ്സിലാക്കിയ കൗൺസിലർ നസീറ, ഭർത്താവും മുൻ കൗൺസിലറുമായ അബ്ദുൽ റസാഖ് എന്നിവർ ചേർന്ന് തങ്ങളുടെ പ്രിയ സുഹൃത്തിന്റെ സഹായത്തോടെ ഹമീസിന് പുതിയ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …