Breaking News

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ സർക്കാർ; ഗതാഗതമന്ത്രി യോഗം വിളിച്ചു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ സർക്കാർ. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് കൊച്ചിയിലാണ് യോഗം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. അതേസമയം സ്വകാര്യ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചതിന് പിന്നാലെ കൊച്ചിയിൽ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …