Breaking News

പി.കെ.ശശിക്കെതിരെ അന്വേഷണമില്ല, എല്ലാം മാധ്യമസൃഷ്ടി: എം. വി ഗോവിന്ദന്‍

പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ.പി ജയരാജനെതിരെയും അന്വേഷണമില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ല. പല കോൺഗ്രസ് സമരങ്ങളും യാതൊരു ചലനവുമില്ലാതെ കടന്നുപോയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും നിയമനം നടത്തി പി.കെ ശശി വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

പല സഹകരണ സ്ഥാപനങ്ങളിലും നിയമനം നടത്തി ശശി ലക്ഷങ്ങൾ കൈപ്പറ്റുകയും ബന്ധുക്കളെ ഉൾപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പാർട്ടിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് യൂണിവേഴ്സൽ കോളേജ് ആരംഭിച്ചത്. കോടികളാണ് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഈ സ്ഥാപനത്തിന് വേണ്ടി പിരിച്ചെടുത്തത്. 4 കോടി രൂപ മുടക്കി കോളേജിനായി പുതിയ 10 ഏക്കർ സ്ഥലം വാങ്ങാനുള്ള നീക്കം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണെന്ന് പരാതിയിൽ പറയുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …