Breaking News

അതിശൈത്യം; ധരംശാലയിൽ നിന്നും മൂന്നാം ടെസ്റ്റ് ഇൻഡോറിലേക്ക് മാറ്റി

ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഇൻഡോറിൽ നടക്കും. ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ 5 വരെയാണ് നടക്കുക. എന്നാൽ ബിസിസിഐ നടത്തിയ പരിശോധനയിൽ ധരംശാല സ്റ്റേഡിയം തൽക്കാലം മത്സരത്തിനു തയ്യാറല്ലെന്ന് കണ്ടെത്തി. അതിശൈത്യമാണ് ഇതിനു കാരണമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതോടെ മത്സരം മധ്യപ്രദേശിലെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റി.

2016 ലും 2019 ലും ഈ സ്റ്റേഡിയം രണ്ട് ടെസ്റ്റുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ മുന്നിലാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 17നു ഡൽഹിയിൽ നടക്കും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …