തൃശൂർ: തീയിലകപ്പെട്ട പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് തീ അണയ്ക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിനെ രക്ഷിച്ചത്.
തീ അണച്ച ശേഷം പ്രജീഷും സംഘവും യാദൃച്ഛികമായാണ് കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. പാമ്പിനെ ഉടൻ തന്നെ തീക്കനലുകൾക്കിടയിൽനിന്നും നിന്ന് പുറത്തെടുത്ത് കുപ്പിയിൽ വെള്ളം നിറച്ച് തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചുനേരം വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷം പാമ്പിനെ കാട്ടിലേക്ക് മാറ്റി.