Breaking News

രോഗദുരിതങ്ങളെല്ലാം മറന്നു; പാലിയേറ്റിവ് രോഗികൾക്കായി ബ്ലോക്ക്‌ പഞ്ചായത്തിന്റെ സ്നേഹയാത്ര

തിരുവനന്തപുരം : രോഗത്തിന്റെ ക്ഷീണവും അവശതകളും മറന്ന് ആനവണ്ടിയിൽ അവർ നാട് കണ്ട് ആസ്വദിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾക്കായി സ്നേയാത്ര എന്ന പേരിൽ ഒരുക്കിയ യാത്ര പ്രായഭേദമന്യേ ഏവരും ആസ്വദിച്ചത് ഹൃദയം നിറക്കുന്ന കാഴ്ചയായിരുന്നു.

കല്ലറ സാമൂഹികാരോഗ്യകേന്ദ്രം, പാലോട് കുടുംബാരോഗ്യകേന്ദ്രം, എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവരുമായി 80 ഓളം സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ജന്മനാ ശരീരം തളർന്നവർ, അപകടങ്ങളിൽപ്പെട്ട് ഗുരുതര പരിക്ക് ഏറ്റവർ എന്നിങ്ങനെ കുട്ടികൾ ഉൾപ്പെടെ വിനോദയാത്രയിൽ പങ്കെടുത്തു.

വേളിയിലെ ബോട്ട് യാത്രക്ക് ശേഷം, ശംഖ്മുഖം കടൽതീരത്ത് എല്ലാം മറന്ന് ആർത്തുല്ലസിക്കുന്ന രോഗികളുടെ കാഴ്ച ആനന്ദാശ്രുവിന് കാരണമായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോമളം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ അരുണ.സി.ബാലൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരെ കൂടാതെ രോഗികളെ പരിചരിക്കുന്നതിനായി ഡോ.അജിത സജികുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ ബാലഗോപാൽ, പി.ആർ.ഒ അനിൽ ഫിലിപ്പോസ്, ഫിസിയോതെറാപ്പിസ്റ്റ് സഫീർ, നേഴ്സുമാർ തുടങ്ങിയവരും യാത്രയുടെ ഭാഗമായി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …