Breaking News

അറസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി; ശിവശങ്കർ വിഷയത്തിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. ശിവശങ്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നാം പിണറായി സർക്കാരിലെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി പുറത്തുവരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാ അധികാരത്തോടെയും പ്രവർത്തിച്ച വ്യക്തിയാണ്. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്.  മുഖ്യമന്ത്രി മൗനം വെടിഞ്ഞ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രിയും സർക്കാരും ഭയക്കുന്നത് എന്തിനാണെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …