Breaking News

2022-23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തേക്കുള്ള തസ്തികകളുടെ നിർണ്ണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2,313 സ്കൂളുകളിൽ നിന്നും 6,005 ആണ്.

1,106 സർക്കാർ സ്കൂളുകളിൽ നിന്ന് 3,080 തസ്തികകളും 1,207 എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,925 തസ്തികകളും സൃഷ്ടിക്കണം. ഇതിൽ 5,906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും ആണെന്ന് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത്. സർക്കാർ മേഖലയിൽ 694 തസ്തികകളും എയ്ഡഡ് മേഖലയിൽ 889 തസ്തികകളും സൃഷ്ടിക്കണം. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത് പത്തനംതിട്ട ജില്ലയിലാണ്, 62 തസ്തികകൾ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …