കണ്ണൂർ: ഡിവൈഎഫ്ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർ അറസ്റ്റിൽ. ആകാശ് തില്ലങ്കേരി ഒളിവിൽ തന്നെയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
എന്നാൽ മൂവരും ഒളിവിലാണെന്ന് പൊലീസ് വ്യകതമാക്കിയിരുന്നു. തില്ലങ്കേരിയിൽ നിന്നാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ജിജോ പൊലീസിൽ കീഴടങ്ങിയെന്നാണ് വിവരം.