Breaking News

വാഹനാപകടത്തിൽ യുവതിയുടെ മരണം; ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി, അപൂർവ്വ നടപടി

കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ.എൻ.വിഷ്ണുവിന്‍റെ ബൈക്ക് കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് വളരെ അപൂർവമാണ്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യാറാണുള്ളത്.

നവംബർ 17നാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മയാണ് വാഹനാപകടത്തിൽ മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കാവ്യ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ കാവ്യയുടെ ദേഹത്ത് പിന്നാലെ വന്ന സ്വകാര്യ ബസും ഇടിക്കുകയായിരുന്നു.

വിഷ്ണുവിന്‍റെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിനു കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ തുടർന്നും വാഹനമോടിച്ചാൽ പൊതുജനങ്ങൾക്കും റോഡിലിറങ്ങുന്നവർക്കും അപകടത്തിന് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പൂണിത്തുറ ജോയിന്‍റ് ആർ.ടി.ഒ ലൈസൻസ് റദ്ദാക്കിയത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …