ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎല്ലിന്റെ ആദ്യ ലേലത്തിൽ മന്ദാനയുടേതായിരുന്നു ആദ്യ പേര്. മുംബൈ ഇന്ത്യൻസും ആർസിബിയും താരത്തിനായി മത്സരിച്ചിരുന്നു. ഒടുവിൽ 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ ആർസിബി സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരവും സ്മൃതി മന്ദാനയായിരുന്നു.