Feb 14, 2026 8:55 PM
Breaking News

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

പാലക്കാട്: മണ്ണാര്‍ക്കാട് ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം.

ഫെബ്രുവരി 28 നാണ് പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ 10 മണിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …