Breaking News

1,000 ലിറ്ററിന്‍റെ കുറവ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസൽ വെട്ടിപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിൽ 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോൾ 1,000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തി. ഡീസലിന്‍റെ അളവിലെ കുറവ് വിവാദമായതോടെ ബാക്കിയുള്ള ഡീസൽ അടുത്ത ടാങ്കറിൽ എത്തിച്ചു.

മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിൽ എത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതിപ്പെട്ടിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടില്ല. ഇന്നലെ രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്നപ്പോഴാണ് ഡീസലിൻ്റെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ വിതരണം ചെയ്യേണ്ട ടാങ്കറിൽ 14,000 ലിറ്ററാണ് ഉണ്ടായിരുന്നത്.

നെടുമങ്ങാട് എംഎസ് ഫ്യൂവൽസാണ് ഡീസൽ ഡിപ്പോയിലേക്ക് എത്തിക്കുന്നത്. അളവ് വ്യത്യാസം ജീവനക്കാർ അറിഞ്ഞില്ലായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് 96,000 രൂപയുടെ നഷ്ടമുണ്ടാകുമായിരുന്നു. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …