Breaking News

വാളയാർ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. 

മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ, കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണം, പെൺകുട്ടികളുടെ മരണത്തിൽ അശ്ലീല മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒൻപത് വയസുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …