Breaking News

റിഷഭ് പന്തിന്‍റെ മടങ്ങിവരവിന് സമയമെടുക്കും: ഗാംഗുലി

മുംബൈ: റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായിരുന്ന ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഉപദേശകന്‍ കൂടിയാണ് ഗാംഗുലി. റിഷഭ് പന്തുമായി നിരവധി തവണ സംസാരിച്ചു. പന്ത് വളരെ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് നടന്നേക്കാമെന്ന് ഗാംഗുലി വ്യക്തമാക്കി.

റിഷഭ് പന്തിന്‍റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ഒരു പുതിയ കീപ്പറെ തീരുമാനിക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണ്. ഐപിഎല്ലിന് ഇനിയും ഒരു മാസം ബാക്കിയുണ്ട്. എല്ലാ താരങ്ങളും തിരക്കിലായതിനാൽ ഇപ്പോൾ അവരെ ഒരുമിച്ച് കൊണ്ടുവരാൻ പ്രയാസമാണ്. നാലോ അഞ്ചോ കളിക്കാർ ഇറാനി ട്രോഫി കളിക്കാൻ പോകുന്നു. വിരലിന് പരിക്കേറ്റ സർഫറാസ് ഖാൻ ഐപിഎല്ലിൽ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.

റിഷഭ് പന്തിന് പകരം യുവതാരം അഭിഷേക് പൊരേലോ, ഷെൽഡൻ ജാക്സനോ ഡൽഹിയുടെ വിക്കറ്റ് കീപ്പറാകുമെന്നാണു വിവരം. അടുത്ത സീസണിൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കുക. കാറപകടത്തിൽ പരിക്കേറ്റ പന്ത് സാവധാനം നടക്കാൻ ശ്രമിക്കുന്നതിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …