Breaking News

കാലടി സർവകലാശാലയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി; കാരണം സർക്കാർ ഗ്രാന്റ് ലഭിക്കാത്തതിനാൽ

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സർവകലാശാലയിൽ 800 ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുമെന്നാണ് വിവരം.

നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാന്‍റ് ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഫെബ്രുവരി മാസത്തെ തുകയാണ് മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …