Breaking News

എഴുന്നേറ്റ് നിൽക്കുന്ന രാജവെമ്പാല; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ആളുകൾക്കും ഇത് കാണാൻ വളരെ താൽപ്പര്യവുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിത്. 

ഒരു രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും ഇന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. വീഡിയോയിൽ കാണുന്ന പാമ്പ് തന്റെ ശരീരത്തിന്‍റെ മുക്കാൽ ഭാഗവും ഉയർത്തിയിരിക്കുകയാണ്. 

തിങ്കളാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് 1.5 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. ഈ വീഡിയോ മിക്ക ആളുകളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന വീഡിയോയാണെന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തത്. അവരിലൊരാൾ രസകരമായ രീതിയിൽ കമന്റ് ചെയ്തു, “എന്റെ മുന്നിലൊന്നും ഇതുപോലെ വന്ന് നിന്നേക്കരുത്” എന്നായിരുന്നു അത്.

വീഡിയോ ലിങ്ക് ചുവടെ:

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …