Breaking News

ഓൺലൈൻ പരാതി പരിഹാര സംവിധാനവുമായി കേരള സർക്കാർ; പദ്ധതി രാജ്യത്ത് ആദ്യം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തി. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതി രൂപീകരിച്ചാണ്‌ ഈ സംവിധാനം.

പരാതി പരിഹാര പോർട്ടലിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല സമിതിയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല സമിതി പരിശോധിക്കും.

സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് സിവിൽ കോടതിയുടെ അതേ അധികാരങ്ങൾ ഉണ്ടായിരിക്കും. സേവനം നൽകാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ കാരണമില്ലാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ടാകും. പരിഹാരം നിർദ്ദേശിച്ച് 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതിദിനം 250 രൂപ പിഴ നൽകേണ്ടിവരും. 10,000 രൂപ വരെ പിഴ ഈടാക്കാം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …