Breaking News

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ രോഗമുക്തി; മരണം 149…

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് സംസ്ഥാനത്ത് 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. 1387 പേരെയാണ് കോവിഡ് ബാധിച്ച്‌ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 18,849 രോഗമുക്തി നേടി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം 1339
കൊല്ലം 1273
തൃശൂര്‍ 1271
എറണാകുളം 1132
മലപ്പുറം 1061
കോഴിക്കോട് 908
ആലപ്പുഴ 847

കോട്ടയം 768
പാലക്കാട് 749
കണ്ണൂര്‍ 643
പത്തനംതിട്ട 540
ഇടുക്കി 287
വയനാട് 230
കാസര്‍ഗോഡ് 148

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

കോഴിക്കോട്ട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍….

മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്‌സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ …

Leave a Reply