കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തനിക്കെതിരെ സ്വീകരിക്കുന്ന പ്രതി ചേർത്തതടക്കമുള്ള നടപടികൾ തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
NEWS 22 TRUTH . EQUALITY . FRATERNITY