പത്തനംതിട്ട : 41 വർഷം മുൻപ് ഒരേ ക്ലാസ്സിൽ നിന്ന് ഒരേ ലക്ഷ്യവുമായി പഠിച്ചിറങ്ങിയ ഉറ്റ സുഹൃത്തുക്കൾ ആഗ്രഹിച്ച ജോലി നേടി വിരമിച്ചതും ഒരേ വേദിയിൽ നിന്ന്.
ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് ലെ പഴയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്കാണ് ഈ അതുല്യഭാഗ്യം കൈവന്നത്. ജയയും, ഷൈനിയും, മിനിമോളും, മേഴ്‌സിയുമെല്ലാം ഒത്തിരി മാറി മുത്തുംഭാഗം നോർത്ത് എൽ.പി. സ്കൂളിലെ പ്രാധാനാധ്യാപിക പി.ശലോമിയുടെ വാക്കുകൾ ആണിത്. 4 പതിറ്റാണ്ട് മുൻപാണ് അധ്യാപക ആവണം എന്ന ലക്ഷ്യത്തോടെ ബഥനി കോൺവെന്റ് സ്കൂളിൽ നിന്നും, പി.ശലോമി, ഷൈനി വർഗീസ്, മേഴ്‌സി തോമസ്, കെ.എസ്. മിനിമോൾ, ജയ സൂസൻ ജോൺ എന്നിവർ ഒന്നിച്ച് പഠനം പൂർത്തിക്കി ഇറങ്ങിയത്.
മല്ലപ്പള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപികമാരും, പ്രധാനാധ്യാപികമാരും ആയാണ് 5 പേരും വിരമിക്കുന്നത്. പി. ശലോമി മഠത്തുംഭാഗം നോർത്ത് എം.ഡി എൽ.പി.എസ് ന്റെയും, ഷൈനി വർഗീസ് ആനിക്കാട് സെന്റ് മേരീസ് എൽ.പി.എസിന്റെയും, മേഴ്‌സി തോമസ് ചാക്കോംഭാഗം സെന്റ് മേരീസ് എൽ.പി. എസിന്റെയും, കെ.എസ് മിനിമോൾ കുന്നത്താരം ഗവ.ഡി.വി എൽ.പി. എസിന്റെയും പ്രധാനാധ്യാപികമാരാണ്. ജയ സൂസൻ ജോൺ മുറ്റത്തുമാവ് എൽ.എം.എസ് എൽ.പി. സ്കൂൾ അധ്യാപികയായും വിരമിച്ചു.