Breaking News

അജി കൃഷ്ണൻ്റെ താത്പര്യം സംശയകരം; സ്വർണക്കടത്ത് കേസിൽ സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഹര്‍ജിക്കാരന്‍ അജികൃഷ്ണനെതിരേ സര്‍ക്കാര്‍ കോടതിയിൽ. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയത് അജികൃഷ്ണനാണെന്നും ഹർജിക്കാരന്‍റെ താൽപര്യം സംശയാസ്പദമാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് രേഖാമൂലം തടസ്സവാദങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് 15ന് സർക്കാരിന് എതിർപ്പ് രേഖാമൂലം സമർപ്പിക്കാൻ കോടതി അവസരം നൽകിയിരുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് ഭാരവാഹിയായ അജികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി എജി വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിർപ്പുണ്ടെങ്കിൽ രേഖാമൂലം അറിയിക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ, അജികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. പല വിവരങ്ങളും മറച്ചുവെച്ചാണ് അജികൃഷ്ണൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് അജിയാണ്. അദ്ദേഹത്തിന്‍റെ താൽപര്യം സംശയാസ്പദമാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി തന്നെ തള്ളിയതായി സർക്കാർ കോടതിയെ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …