Breaking News

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: കാപ്പ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരെ കണ്ണൂർ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കുറ്റം ചുമത്തപ്പെട്ട തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളിൽ പാർപ്പിക്കരുതെന്ന നിയമം അനുസരിച്ചാണ് ജയിൽ മാറ്റം.

രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇരുവരെയും വിയ്യൂരിലേക്ക് കൊണ്ട് പോയത്. ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …