Breaking News

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിന് ആക്രമണത്തിൽ വെട്ടേറ്റു. ഗുണ്ടാ സംഘാത്തിൽപ്പെട്ട സന്തോഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പുപാലത്തിന് സമീപമാണ് ആക്രമണം നടന്നത്.

ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ പൊങ്കാലയ്ക്കിടയിലാണ് സംഭവം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …