പുതുച്ചേരി : പുതുച്ചേരിയിലെ രാമനാഥപുരത്ത് നിന്നുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ ബിരുദധാരിയായ 38 കാരനായ മണികണ്ഠൻ ആംബുലൻസ് സർവീസ് നടത്താൻ തുടങ്ങിയിട്ട് എട്ട് വർഷമായി. വില്ലിയന്നൂരിലെയും സമീപപ്രദേശങ്ങളിലെയും ഗ്രാമീണർക്ക് 24/7 സൗജന്യമായി ലഭ്യമാകുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത.
വർഷങ്ങൾക്ക് മുൻപ്, ഗ്രാമത്തിലെ ഒരു 56 വയസ്സ് പ്രായമായ വ്യക്തി തലകറങ്ങി വീണ് മുറിവ് പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ സംഭവസ്ഥലത്ത് അവിചാരിതമായി എത്തി അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു പിടിക്കാനായത് മണികണ്ഠന്റെ കണ്ണ് തുറപ്പിച്ചു.ഗ്രാമത്തിലെ ആളുകൾക്ക് ആപൽഘട്ടങ്ങളിൽ ആശുപത്രിയിലെത്താനും മറ്റും ഒരു ആംബുലൻസ് ഒരുക്കി നിർത്തുക എന്നതായി പിന്നീട് അദ്ദേഹത്തിന്റെ ലക്ഷ്യം.