Breaking News

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയം; കലക്ടർ രേണുരാജ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതിയിൽ നേരിട്ട് ഹാജരായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. കളക്ടർ ഇന്ന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45 ഓടെയാണ് കളക്ടർ എത്തിയത്. ബ്രഹ്മപുരം തീപിടിത്ത വിഷയം നിറഞ്ഞുനിൽക്കുന്ന സമയത്ത് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

അതേസമയം ഇന്നലെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും കളക്ടർ ഹാജരായിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നാണ് കളക്ടർ ഇന്ന് എത്തിയത്. ജില്ലാ കളക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായി.

പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളം മുഴുവൻ ഒരൊറ്റ നഗരമായിട്ടാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം അടിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …