Breaking News

ജസ്പ്രീത് ബുമ്രയുടെ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനായി, 6 മാസം വിശ്രമം

മുംബൈ: നടുവിന് പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്ക് കാരണം 2022 സെപ്റ്റംബർ മുതൽ ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ചികിത്സയിലാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറയ്ക്ക് ആറ് മാസം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ക്രൈസ്റ്റ്ചർച്ചിലെ ഫോർട്ട് ഓർത്തോപീഡിക്സ് ആശുപത്രിയിൽ ചികിത്സയിലാണ് ബുംറ ഇപ്പോൾ. ജെയിംസ് പാറ്റിൻസൺ, ജേസൺ ബെഹ്ദോഫ്, ജോഫ്ര ആർച്ചർ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾക്കും മുൻപ് ഇവിടെ ചികിത്സ ലഭിച്ചിട്ടുണ്ട്.

ബുംറയുടെ ചികിത്സയുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. 2023 ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് കാരണം ഒഴിവാക്കപ്പെട്ടു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …