Breaking News

ബ്രഹ്മപുരം തീപിടിത്തം; ബയോമൈനിംഗ് കമ്പനിക്ക് ഗുരുതര വീഴ്ച

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോന്‍റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്.

ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ നടത്തിയ പരിശോധനയിലും ബയോമൈനിംഗ് ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയിരുന്നു. കരാറിലൂടെ കമ്പനിക്ക് 11 കോടി രൂപ ലഭിച്ചെങ്കിലും 25% ബയോമൈനിം​ഗ് മാത്രമാണ് പൂർത്തിയാക്കിയത്.

സമയബന്ധിതമായി മാലിന്യങ്ങൾ സംസ്കരിച്ചില്ല, മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്തില്ല, ബയോമൈനിംഗ് ശരിയായ രീതിയിലല്ല, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല, എന്നിവയാണ് കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …