Breaking News

മദ്യനയ അഴിമതിക്കേസ്; കെ.കവിത ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കവിത വ്യക്തമാക്കി.

ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം.

സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാൻ അനുവദിക്കുന്ന മദ്യനയം രൂപീകരിക്കാൻ കവിതയുടെ നേതൃത്വത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഇഡി ആരോപിക്കുന്നത്. അരുൺ രാമചന്ദ്ര പിള്ളയാണ് കവിതയ്ക്ക് വേണ്ടി ഈ ഇടപാടുകൾ നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …