മുംബൈ: പത്താന് ശേഷം ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ചോർന്നിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള രംഗമാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ.
പകർപ്പവകാശ ലംഘനം ആരോപിച്ച് ജവാന്‍റെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയാണ്. ആക്ഷൻ ഹീറോയായെത്തുന്ന ഷാരൂഖ് വില്ലൻമാരെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.
നീല പാന്‍റും നീല ഷർട്ടും ധരിച്ച് സിൽവർ ബെൽറ്റ് പോലുള്ള വസ്തു ഉപയോഗിച്ച് വില്ലൻമാരെ നേരിടുന്ന ഷാരൂഖിനെയാണ് സീനില്‍ കാണാൻ കഴിയുന്നത്. സ്ലോ മോഷനിലുള്ള ഈ ഷോട്ട് ഷാരൂഖിന്‍റെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. എവിടെ നിന്നാണ് രംഗം ലീക്കായതെന്ന് വ്യക്തമല്ല. അതേസമയം, ജവാന്‍റെ ചിത്രീകരണം മുംബൈയിൽ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.
NEWS 22 TRUTH . EQUALITY . FRATERNITY