കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയായിരുന്നു ശിവശങ്കർ.
വൈകിട്ടാണ് ശാരീരിക അവശതയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ശിവശങ്കർ ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഡോക്ടർമാർ പരിശോധിച്ച് വരികയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY