ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ അനുദിനം സോഷ്യൽ മീഡിയകളിൽ സജ്ജീവമാകുമ്പോൾ തൻ്റെ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ. ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
‘ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറിപ്പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ടായി തിരിച്ചുവരും,’ മഞ്ജു കുറിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്ട്നെസിനോട് സഹതാപമുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY