Breaking News

യാത്രക്കാരിലുള്ള വിശ്വാസം ആണ് എല്ലാം; കണ്ടക്ടർ ഇല്ലാതെ ഓടി സ്വകാര്യ ബസ്

പാലോട് : അത്യാധുനിക സംവിധാനങ്ങൾ എല്ലാം തികഞ്ഞ ഒരു ബസ്. എന്നാൽ അതിൽ കണ്ടക്ടർ ഇല്ല. യാത്രക്കാരിൽ വിശ്വാസം അർപ്പിച്ച്, അവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ബസ് ഓട്ടം തുടരുകയാണ്.

പാലോട്-കല്ലറ റൂട്ടിൽ ഓടുന്ന അനന്തപുരി എന്ന ബസ് ആണ് ജനഹൃദയം കീഴടക്കി നിരത്തിലൂടെ പായുന്നത്. ‘യാത്രാ കൂലി ഈ ബോക്സിനുള്ളിൽ നിക്ഷേപിക്കുക’ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ് ആണ് ബസിലെ ആകർഷണം. ചില്ലറ ഇല്ലെങ്കിൽ ഡ്രൈവറുടെ സീറ്റിന് അരികിലുള്ള ബക്കറ്റിലെ നാണയങ്ങളിൽ നിന്നും എടുക്കാം. കയ്യിൽ പണം ഇല്ലെങ്കിൽ ഗൂഗിൾ പേ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മികച്ച സീറ്റ്‌ സൗകര്യം, ഓരോ സ്റ്റോപ്പുകളും എത്തുന്നതിന് മുൻപായി നിർദേശങ്ങൾ എഴുതി കാണിക്കുന്ന സ്ക്രീൻ, മൈക്കിലൂടെയുള്ള സ്റ്റോപ്പ്‌ അന്നൗൺസ്മെന്റ്, അകത്തും പുറത്തുമായി സിസിടിവി സൗകര്യം, ബസ് എവിടെ ആണെന്നറിയുന്നതിനുള്ള ട്രാക്കിങ് സൗകര്യം, എന്നിവയെല്ലാം ബസിൽ ഉണ്ട്. ഉടമയായ അനൂപ് ചന്ദ്രനാണ് കണ്ടക്ടർ ഇല്ലാത്ത ബസ് എന്ന ആശയത്തിന് പിന്നിൽ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …