തൃശൂർ: കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിജീവനത്തിന് വേണ്ടിയാണ് അവർ ഒന്നിച്ചത്. എന്നാൽ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തുവെന്നും അമിത് ഷാ പറഞ്ഞു.
തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബി.ജെ.പി പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.
11 ദിവസമായി കൊച്ചി പുകയുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാൻ കോൺഗ്രസിനോ കമ്യൂണിസ്റ്റുകാർക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NEWS 22 TRUTH . EQUALITY . FRATERNITY