ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരനും യു.ഡി.എഫ് എം.പിമാരും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
മുരളീധരൻ ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്നും കരാറിൽ അഴിമതിയുണ്ടെന്നും മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.