കൊച്ചി: യോഗ്യതയുള്ളതിനാലാണ് ബ്രഹ്മപുരത്ത് കരാർ ലഭിച്ചതെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല കരാർ നേടിയതെന്നും രാജ്കുമാർ പറഞ്ഞു. കമ്പനിക്ക് യോഗ്യതയുള്ളതിനാലാണ് കരാർ ലഭിച്ചത്. ബയോമൈനിങിൽ കമ്പനിക്ക് മുൻ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യം തള്ളിയതാണ് തീപിടിത്തത്തിന് കാരണമായത്. എല്ലാ ദിവസവും നിക്ഷേപിക്കുന്ന മാലിന്യത്തിന് കമ്പനി ഉത്തരവാദിയല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിൻ വാങ്ങിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി ചെലവാകുമെന്ന് കണ്ടു. അതുകൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടതെന്നും രാജ്കുമാർ പറഞ്ഞു.
ഇപ്പോൾ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കമ്പനിക്ക് ശത്രുക്കളുണ്ടെന്നും അതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് കള്ളമാണെന്നും രാജ്കുമാർ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY