സൗത്ത് ആഫ്രിക്ക : ഉടമയും, നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കരുതലിന്റെയും നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇവയിലേക്ക് പുതിയ ഒന്നുകൂടി ചേർത്ത് വെക്കപ്പെടുകയാണ്.
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ബ്ലാക് മാംബയിൽ നിന്നും തന്റെ യജമാനനെ രക്ഷിച്ച റോട് വീലർ ഇനത്തിൽപ്പെട്ട നായ്കുട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കിടപ്പുമുറിയിലെ സോഫയ്ക്ക് അരികിലെത്തി നായ നിർത്താതെ കുരച്ചപ്പോൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ മൂന്ന് ദിവസത്തോളം നായ നിർത്താതെ കുരച്ചുകൊണ്ടിരുന്നതോടെ നടത്തിയ പരിശോധനയിലാണ് കട്ടിലിന്റെ കാലിനോട് ചേർന്ന് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ പാമ്പ്പിടുത്തക്കാരൻ നിക്ക് ഇവാൻ എത്തി. അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ഉടമയെ കൊത്താൻ ആഞ്ഞ പാമ്പിന് നേരെ ഉറക്കെ കുരച്ചുകൊണ്ട് നായ്ക്കുട്ടി ചാടാൻ ഒരുങ്ങുമ്പോൾ, അതിനെ ബ്ലാക്ക് മാംബയുടെ ആക്രമണം ഏൽക്കാതെ ഉടമ എടുത്തുയർത്തി മാറ്റി നിർത്തിയെന്നും നിക് കുറിച്ചു. മനുഷ്യനും മൃഗവും തമ്മിലുള്ള നിർവചിക്കാനാവാത്ത ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണിത്.
NEWS 22 TRUTH . EQUALITY . FRATERNITY