Breaking News

പീഡനക്കേസ് പിന്‍വലിക്കാന്‍ ഇരയോട് സമ്മര്‍ദം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുത്തു

തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത് കുമാറിനെതിരെ ആണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികൾക്ക് വേണ്ടി രജിത് കുമാർ ഇടപെട്ടുവെന്നാണ് ആരോപണം. കേസിലെ പ്രോസിക്യൂട്ടർ എന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. 4 വകുപ്പുകൾ പ്രകാരമാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. യുവതിയുടെ ആരോപണം സത്യമാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …