Breaking News

സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം; ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷമീമിനായി രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സംഘത്തെ വിവിധ സ്ക്വാഡുകളായി തിരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഷമീമിന്‍റെ സ്ഥലം പുഴാതിയിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്. രാവിലെ ഇയാളെ അവിടെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. 

പുഴാതിയിലെ പഴയ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഷമീമിനെ കണ്ടെത്തിയത്. സ്ക്വാഡ് കൂടുതൽ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറി. ഷമീമിനോട് താഴേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഷമീം വിസമ്മതിച്ചതോടെ പൊലീസ് മുകളിലേക്ക് കയറി ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …