രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 179 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിനൊപ്പം ഭാരതി ആക്സ ലൈഫ് ഇന്ഷൂറന്സിന്റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
179 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് മുഴുവന്‍ കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ഉപയോക്താവിന് ലഭയമാകുക.
എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളുകളും 300 എസ്‌എംഎസുകളും പ്ലാനിലൂടെ ലഭ്യമാകും. അതേസമയം 18 മുതല്‍ 54 വയസ് വരെയുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകൂ.
പേപ്പര്‍ വര്‍ക്കുകളും മെഡിക്കല്‍ പരിശോധനയും ഉണ്ടാകില്ല. എയര്‍ടെല്‍ ഒരു ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.