സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് പിന്‍വലിച്ചത്.
സ്വകാര്യ ബസ് ഉടമകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക,
മിനിമം ചാര്‍ജ് 10 രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.