നമ്മള് കുട്ടികളെ കൊഞ്ചിക്കാനും അവരുടെ കരച്ചില് നിര്‍ത്താനുമായി എടുത്തു കുലുക്കുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ മരണത്തിന് വരെ കാരണമായേക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല.
വര്‍ഷത്തില്‍ ലക്ഷത്തില്‍പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹ പ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരായിട്ടില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഈ സ്നേഹപ്രകടനം എന്നേ അപ്രത്യക്ഷമായേനെ.
കുട്ടികളെ പിടിച്ച് കുലുക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ‘ഷൈക്കന്‍ ബേബി സിന്‍ഡ്രോം’ എന്നാണ് പറയുന്നത്.
ഇങ്ങനെ കുട്ടികളെ പിടിച്ചുകുലുക്കുന്നത് മൂലം തലച്ചോറിനേല്‍ക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വൈകല്യങ്ങള്‍ക്കും കാരണമാവുന്നു.
- തലച്ചോറിലെ ആന്തരിക കവജത്തിനുള്ളില്‍ രക്തമുഴയുണ്ടാവുക, (രക്തം കട്ടപിടിച്ച് )(subdural haematoma )
- കണ്ണിലെ രക്തക്കുഴല്‍ പൊട്ടി അതില്‍നിന്നും രക്തസ്രാവമുണ്ടാവുക. (retinal hemorrage)
- തലച്ചോറിനുള്ളില്‍ നീരുകെട്ടുക (സെറിബ്രല്‍ എടെമ)
പുറത്ത് ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നതിനാല്‍ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങള്‍ക്കും കാരണം ഈ പിടിച്ചുകുലുക്കല്‍ ആയിരുന്നുവെന്നത് നമുക്ക് അറിയാന്‍ കഴിയാതെ പോവുന്നു. നമ്മള് കുഞ്ഞുങ്ങളെ കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാല്‍ ഈ പിടിച്ചു കുലുക്കലിന്റെ ഭീകര മുഖം കാണാതെ പോവുന്നു. കുട്ടികള്‍ ദിവസേന 2 മുതല്‍ 3 മണിക്കൂര്‍ വരെ കരയുമെന്നതു ഒരു വസ്തുതയാണ്. പിടിച്ചുകുലുക്കി ചിരിപ്പിച്ച് അത് നിര്‍ത്തേണ്ടതില്ല.
ഉപകാരപ്രദമെന്ന് തോന്നിയാല്‍ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക !!