കാസര്‍കോട്: സി.പി.എം ലോക്കൽ സെക്രട്ടറി പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിൽ വിവാദം. സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശം അയച്ചത്.
മൂന്ന് ദിവസം മുമ്പാണ് രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദ സന്ദേശം പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ രാഘവൻ കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുംവഴി വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ ഗ്രൂപ്പിൽ വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറി പോയെന്നും ഭാര്യയ്ക്ക് അയച്ച സന്ദേശമാണതെന്നും സെക്രട്ടറി വിശദീകരിച്ചു.
അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായിരിക്കെ മോശം പെരുമാറ്റത്തിന്റെ പേരിൽ രാഘവൻ അച്ചടക്ക നടപടി നേരിട്ടിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY