Breaking News

‘ഹാഥ് സെ ഹാഥ് ജോഡോ’ അഭിയാനും 138 ചാലഞ്ചിനും ഫെബ്രുവരി 12ന് സംസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ, കെ.പി.സി.സിയുടെ ധനസമാഹരണ പദ്ധതിയായ 138 ചലഞ്ച് എന്നിവ ഫെബ്രുവരി 12 ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുന്ന യോഗം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ പി സി സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, നിർവാഹക സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, പോഷക സംഘടന പ്രസിഡന്‍റുമാർ എന്നിവർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിൽ പതിവ് പദയാത്രകളിലായി പങ്കെടുത്ത കേരളത്തിൽ നിന്നുള്ള വ്യക്തികളെയും അംഗങ്ങളെയും യോഗത്തിൽ ആദരിക്കും.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …