Breaking News

കോവാക്​സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി…

ഭാരത്​ ബയോടെകിന്റെ കോവിഡ്​ വാക്​സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന്​ റിപ്പോര്‍ട്ട്​. വാക്​സിന്റെ രണ്ട്​, മൂന്ന്​ ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ്​ അനുമതി നല്‍കിയത്​.

രണ്ട്​ മുതല്‍ 18 വയസ്​ വരെ പ്രായമുള്ളവരിലാണ്​ പരീക്ഷണം നടത്തുക. എയിംസ്​ ​ഡല്‍ഹി, എയിംസ്​ പട്​ന, മെഡിട്രീന നാഗ്​പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്​സിന്‍ പരീക്ഷണം നടത്തും.

സെന്‍ട്രല്‍ ഡ്രഗ്​ സ്​റ്റാന്‍ഡേര്‍ഡ്​ ഓര്‍ഗനൈസേഷ​െന്‍റ കോവിഡ്​ വിദഗ്​ധസമിതിയാണ്​ അനുമതി നല്‍കിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഭാരത്​ ബയോടെക്​ സമിതിക്ക്​ മുമ്ബാകെ അപേക്ഷ

നല്‍കിയിരുന്നു. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ്​ ഭാരത്​ ബയോടെക്​ കോവാക്​സിന്‍ വികസിപ്പിച്ചെടുത്തത്​. നിലവില്‍ 18 വയസിന്​ മുകളില്‍ പ്രായമുള്ളവര്‍ക്ക്​ കോവാക്​സിന്‍ നല്‍കുന്നുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …