Breaking News

വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമം; തെന്നി വീണു, ഹൈദരാബാദ് സ്വദേശിയെ കാണാതായി

രാജാക്കാട്: മുതിരപ്പുഴയാറിലെ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചുപേർ മൂന്നാർ സന്ദർശിച്ച് എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു.

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സന്ദീപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടന്ന് മുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം അംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. ആളുകൾ മുമ്പും അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്.

About News Desk

Check Also

സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ …