കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ മൂലം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് സ്കൂട്ടർ കേബിളിൽ കുടുങ്ങി യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ സ്കൂട്ടർ കുടുങ്ങിയാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്.
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്‍റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ കുടുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂരിലെ മരുമകളുടെ വീട്ടിലെത്തിയ ഉഷയും ഭർത്താവ് വിജയനും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്.
NEWS 22 TRUTH . EQUALITY . FRATERNITY