സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 760 രൂപയാണ്.
ഇതോടെ പവന് 32,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപ വര്‍ദ്ധിച്ചു.